തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സീ ലിമിറ്റഡ്: മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും സിഇഒയെയും ചെയര്‍മാനെയും വിലക്കി സെബി

മുംബൈ: സീ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയെയും സിഇഒ പുനിത് ഗോയങ്കയെയും മാനേജര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും സെബി വിലക്കി. തുടര്‍ന്ന് കമ്പനി ഓഹരി ഇടിവ് നേരിട്ടു.1.41 ശതമാനം താഴ്ന്ന് 192.10 രൂപയിലാണ് നിലവില്‍ ട്രേഡിംഗ്.

ചന്ദ്രയും ഗോയങ്കയും ഫണ്ട് വകമാറ്റിയതായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പറയുന്നു. മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും തുടര്‍ന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇവരെ തടയുകയായിരുന്നു.

“സീ ലിമിറ്റഡിന്റെയും എസ്സെല്‍ ഗ്രൂപ്പിന്റെയും മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളുടെയും ആസ്തികള്‍, അസോസിയേറ്റ് സ്ഥാപനങ്ങളുടെ നേട്ടത്തിനായി വകമാറ്റി. അതിനായി സുഭാഷ് ചന്ദ്രയും പുനിത് ഗോയങ്കയും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്തു. ചിലഘട്ടങ്ങളില്‍ 13 ഓളം സ്ഥാപനങ്ങളെ പാസ് ത്രൂ എന്റിറ്റികളായി ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി. അതിനാല്‍ ഫണ്ട് വകമാറ്റല്‍ ആസൂത്രിതമാണ്,” സെബി ഉത്തരവില്‍ പറഞ്ഞു.

മോശം ഭരണ സമ്പ്രദായങ്ങള്‍ തടയാന്‍ സീ ലിമിറ്റഡ് പ്രക്രിയകളോ ഘടനകളോ സ്വീകരിക്കുന്നില്ലെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തി.ലാഭത്തിലാണെങ്കിലും കമ്പനി ഓഹരി വില 2019 ലെ 600 രൂപയില്‍ നിന്നും 2023 ല്‍ 200 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഈ കാലയളവില്‍ പ്രമോട്ടര്‍ ഓഹരി പങ്കാളിത്തം 3.99 ശതമാനമായി ഇടിഞ്ഞു.

2018 ല്‍ 41.62 ശതമാനമായിരുന്നു പ്രമോട്ടര്‍ പങ്കാളിത്തം. സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്കുമായി ലയിക്കാനൊരുങ്ങുകയാണ് നിലവില്‍ സീ ലിമിറ്റഡ്. സെബിയുടെ നിരീക്ഷണം ലയന പ്രക്രിയ തടസപ്പെടുത്തിയേക്കാം.നേരത്തെ സീ-സോണി ലയന പ്രകിയകള്‍ നിര്‍ത്തിവയ്ക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ഉത്തരവിട്ടിരുന്നു.

എന്നാല്‍ നാഷണല്‍ കമ്പനി ലോ അപ്ലെറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) ഉത്തരവ് റദ്ദാക്കി.

X
Top