നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

എന്‍എസ്ഇഎല്‍ അനധികൃത വ്യാപാരം: 5 ബ്രോക്കറേജ് സ്ഥാപനങ്ങളെ വിലക്കി സെബി

മുംബൈ: കമ്മോഡിറ്റി ബ്രോക്കര്‍ രജിസ്‌ട്രേഷനായി അപേക്ഷ നല്‍കുന്നതില്‍ നിന്നും അഞ്ച് ബ്രോക്കറേജ് ഹൗസുകളെ സെബി വിലക്കി. എന്‍എസ്ഇഎലുമായി (നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച്) ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണിത്. ആറ് മാസത്തേയ്ക്കാണ് വിലക്ക്.

ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസ്, ആനന്ദ് രതി കമ്മോഡിറ്റീസ്, ജിയോഫിന്‍ കോംട്രേഡ് (6 മാസം വീതം നിരോധിച്ചത്), ഫിലിപ്പ് കമ്മോഡിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ കമ്മോഡിറ്റീസ് ബ്രോക്കര്‍ (3 മാസം വീതം) എന്നിവയാണ് ബ്രോക്കറേജ് ഹൗസുകള്‍.”ബ്രോക്കറേജ് ഹൗസുകള്‍ അനുയോജ്യവും ഉചിതവുമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല”, സെബി ചൂണ്ടിക്കാട്ടുന്നു. 2019 ലാണ് സ്ഥാപനങ്ങളുടെ കമ്മോഡിറ്റി ലൈസന്‍സ് സെബി റദ്ദാക്കുന്നത്.

എന്നാല്‍ ഈവര്‍ഷം ജൂണില്‍ സെക്യൂരിറ്റീസ് അപ് ലെറ്റ് ട്രൈബ്യൂണല്‍ (എസ്എടി) ഉത്തരവ് റദ്ദാക്കുകയും ആറ് മാസത്തിനുള്ളില്‍ വിഷയം വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ബ്രോക്കറേജ് സ്ഥാപനങ്ങളും എന്‍എസ്ഇലുമാണ് സെബിയുടെ ഉത്തരവിനെതിരെ എസ്എടിയെ സമീപിച്ചത്.

ഫോര്‍വേഡ് കോണ്‍ട്രാക്റ്റ് റെഗുലേഷന്‍ ആക്ടിന്റെ (എഫ്‌സിആര്‍എ) മാനദണ്ഡങ്ങള്‍ ലംഘിച്ച്, ബ്രോക്കറേജ് കമ്പനികള്‍, അനധികൃത കരാറുകളില്‍ ഏര്‍പ്പെട്ടതായി റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. കൂടാതെ, ബ്രോക്കര്‍മാര്‍ അവരുടെ ഇന്‍ഹൗസ് എന്‍ബിഎഫ്‌സി ദുരുപയോഗം ചെയ്തുവെന്നും അത്തരം എക്‌സ്‌പോഷര്‍ എടുക്കാന്‍ ശേഷിയില്ലാത്ത ക്ലയന്റുകള്‍ക്ക് ധനസഹായം നല്‍കിയെന്നും ആരോപണമുയര്‍ന്നു.

X
Top