ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

സ്റ്റാര്‍ട്ടപ്പ് മൂല്യനിര്‍ണ്ണയ രീതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടാന്‍ പിഇ, വിസി ഫണ്ടുകളോട് ആവശ്യപ്പെട്ട് സെബി

ന്യൂഡല്‍ഹി:സ്റ്റാര്‍ട്ടപ്പുകളുടേയും യൂണികോണുകളുടേയും മതിപ്പ് നിര്‍ണ്ണയിക്കാന്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളും (പിഇ) വെഞ്ച്വര്‍ കാപിറ്റലുകളും എന്ത് മാദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത് എന്നറിയാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകരുടെ പരാതികള്‍ മാനിച്ചാണ് സെബി ഇങ്ങിനെയൊരു നീക്കം നടത്തുന്നത്. മൂല്യനിര്‍ണ്ണയ രീതികള്‍ വെളിപ്പെടുത്താന്‍ ഫണ്ടുകളോട് ആവശ്യപ്പെട്ട കാര്യം എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

മൂല്യനിര്‍ണ്ണയ രീതിയിലെ മാറ്റം, മൂല്യനിര്‍ണ്ണയക്കാരന്റെ യോഗ്യത, മൂല്യനിര്‍ണ്ണയം നടത്തുന്നയാള്‍ ഫണ്ടിന്റെ അസോസിയേറ്റ് ,മാനേജര്‍ ,സ്‌പോണ്‍സര്‍ ആണെങ്കില്‍ അക്കാര്യം, ഏറ്റവും പുതിയ മൂല്യനിര്‍ണ്ണയ തീയതി, നടത്തിയ ക്യുമുലേറ്റീവ് നിക്ഷേപങ്ങളുടെ ചെലവ്, നിക്ഷേപ പോര്‍ട്ട്‌ഫോളിയോയുടെ ഏറ്റവും പുതിയ മൂല്യനിര്‍ണ്ണയം, മൂല്യനിര്‍ണ്ണയ വ്യായാമം നിക്ഷേപകന്റെ ഓഡിറ്റ് ചെയ്തതോ ഓഡിറ്റ് ചെയ്യാത്തതോ ആയ ഡാറ്റയെ അടിസ്ഥാനമാക്കിയാണോ എന്നത്, അധിക മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ടെങ്കില്‍ അത്, സ്വതന്ത്ര അല്ലെങ്കില്‍ ആന്തരിക മൂല്യനിര്‍ണ്ണയം, മൂല്യനിര്‍ണ്ണയ രീതിയുടെ വിശദാംശങ്ങളും പ്രസ്തുത രീതിശാസ്ത്രത്തില്‍ നിന്ന് എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നകാര്യവും, മൂല്യനിര്‍ണ്ണയ സമിതി ഉണ്ടോ എന്നതും ഫണ്ടുകള്‍ സെബിയുമായി പങ്കിടണം.

മൂല്യനിര്‍ണ്ണയ രീതികളുടെ വിശ്വാസ്യത അറിയാന്‍ സെബി ആഗ്രഹിക്കുന്നുവെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധന പൂര്‍ത്തിയാക്കുന്നതോടെ എഐഎഫുകളുടെ (ബദല്‍ നിക്ഷേപ ഫണ്ടുകള്‍) പ്രകടനത്തെക്കുറിച്ചും നിലവിലുള്ള മൂല്യനിര്‍ണ്ണയ രീതികളെക്കുറിച്ചും മര്‍ക്കറ്റ് റെഗുലേറ്ററിന് അവബോധം ലഭിക്കും.

X
Top