സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

പ്രമോട്ടര്‍മാര്‍ക്കെതിരായ സെബി നടപടി ബിസിനസിനെ ബാധിക്കില്ലെന്ന് പതഞ്ജലി ഫുഡ്‌സ്

മുംബൈ: പ്രൊമോട്ടര്‍മാര്‍ക്കും പ്രൊമോട്ടര്‍ ഗ്രൂപ്പിനുമെതിരായ സെബി നടപടി സാമ്പത്തിക പ്രകടനത്തെയും ബിസിനസിനെയും ബാധിക്കില്ലെന്ന് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്.നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡം പാലിക്കണമെന്ന നിബന്ധന പാലിക്കാന്‍ പതഞ്ജലി ഫുഡ്‌സിനായിരുന്നില്ല. തുടര്‍ന്ന പ്രൊമോട്ടര്‍ ഗ്രൂപ്പ് എന്റിറ്റികളുടെ 292.58 ദശലക്ഷം ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ മരവിപ്പിച്ചു.

ഇതിനെ തുടര്‍ന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് പതഞ്ജലി ഗ്രൂപ്പ് വിശദീകരണം നല്‍കിയത്.
‘മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നേടണമെന്ന മാനദണ്ഡം പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിര്‍ബന്ധിത എംപിഎസ് നേടാനാകും. കമ്പനി അറിയിച്ചു.

2017 ഡിസംബറില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ പാപ്പരത്വ നടപടികള്‍ നേരിട്ട രുചി സോയയാണ് പിന്നീട് പതഞ്ജലി ഫുഡ്‌സായത്. രുചി സോയയ്ക്കായി പതഞ്ജലി ആയുര്‍വേദ് സമര്‍പ്പിച്ച റെസല്യൂഷന്‍ പ്ലാന്‍ ട്രൈബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു.

X
Top