ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

സ്‌കോഡയ്ക്ക് കേരളത്തില്‍ പുതിയ നാല് ഔട്ട്‌ലെറ്റുകള്‍ കൂടി

തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളില്‍ നാല് പുതിയ വില്പന കേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്‌കോഡയുടെ ഡീലറായ ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ പുതിയ ഔട്ട്ലെറ്റുകള്‍ തുറന്നത്. ബ്രാന്‍ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചു കൊണ്ട് പ്രീമിയവും ആധുനികവുമായ സജ്ജീകരണത്തോടെ കാര്‍ വാങ്ങല്‍, ഉടമസ്ഥാവകാശ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ പുതിയ വില്പന സൗകര്യങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

‘177 നഗരങ്ങളിലായി 310 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ല് അടുത്തിടെ കടന്ന ഞങ്ങള്‍ കേരളത്തിലെ ഏറ്റവും പുതിയ ശൃംഖലാ വിപുലീകരണത്തിലൂടെ ശക്തമായ ഒരു കുതിപ്പ് നടത്തുകയാണ്. കേരളം ഞങ്ങളുടെ മികച്ച വിപണിയാണ്,’ എന്ന് സ്‌കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. നാല് പുതിയ കേന്ദ്രങ്ങള്‍ സ്‌കോഡയുടെ മുഴുവന്‍ ഉത്പന്ന നിരയും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കും എന്ന് മാത്രമല്ല, കേരളത്തിലെ നിലവിലുള്ളതും ഭാവിയില്‍ ആകാന്‍ സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കള്‍ക്കും യഥാര്‍ത്ഥ സ്‌കോഡയുടെ ഉടമസ്ഥതാ അനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി പറഞ്ഞു.

കൊച്ചി, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കൂടുതല്‍ ഡീലര്‍ഷിപ്പ് സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതികളോടെ സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. നിലവില്‍, സ്‌കോഡയക്ക് കേരളത്തില്‍ 23 കസ്റ്റമര്‍ ടച്ച് പോയിന്റുകളും ദക്ഷിണേന്ത്യന്‍ മേഖലയിലുടനീളം 113 കസ്റ്റമര്‍ ടച്ച് പോയിന്റുകളും ഉണ്ട്.

X
Top