ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഗൂഗിളിനെതിരായ സിസിഐ ഉത്തരവിന് സ്റ്റേയില്ല, വിശദീകരണമാവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ആധിപത്യം ദുരുപയോഗം ചെയ്ത കേസില്‍ ഗൂഗിളിന് തിരിച്ചടി. ആന്‍ഡ്രോയിഡ് ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്താനുള്ള സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വിദേശത്ത് നടപ്പിലാക്കിയ മാറ്റം ഇന്ത്യയിലും ഏര്‍പ്പെടുത്താന്‍ തയ്യാറാണോ എന്ന് ടെക്ക് ഭീമനോട് ആരാഞ്ഞ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, ഈ ദിശയിലെടുത്ത നടപടികള്‍ വിശദീകരിക്കാനും ആവശ്യപ്പെട്ടു.

കേസില്‍ ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കും. മൂന്നാം ലോക രാജ്യമായ ഇന്ത്യയോട് വിവേചനം കാണിക്കുന്ന നയമാണ് ഗൂഗിളിന്റേതെന്ന് സിസിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ആര്‍ വെങ്കട്ടരാമന്‍ പറയുന്നു. ഇന്ത്യയിലെ 97 ശതമാനം സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കരുത്തേകുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമാണ്.

ഇതിലെ ആധിപത്യം ചൂഷണം ചെയ്തുവെന്നാണ് ഗൂഗിളിനെതിരെയുള്ള ആരോപണം. വിശ്വാസവഞ്ചന കാണിച്ചതിന് 1,337.76 കോടി രൂപ പിഴയും ടെക് ഭീമന്‍ അടയ്ക്കണം. നേരത്തെ എന്‍സിഎല്‍എടി (നാഷണല്‍ കമ്പനി ലോ അപ് ലെറ്റ് ട്രിബ്യൂണല്‍) സിസിഐ വിധിശരിവച്ചിരുന്നു.

അതേസമയം ദീര്‍ഘകാല ബിസിനസ് മോഡല്‍ മാറ്റാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും എന്നാണ് ഗൂഗിള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ അഡോപ്ഷന്‍ നയങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും.

X
Top