അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സ്‌പൈസ് ജെറ്റ് 270 കോടി കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്‌പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടൻ കാശാക്കി പണം കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി.

കലാനിധി മാരനും അദ്ദേഹത്തിന്റെ കൽ എയർവേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താമെന്നും ബെഞ്ച് വ്യക്തമാക്കി. ഇടക്കാല വിധിയുടെ പലിശ ഇനത്തിൽ 75 കോടി രൂപ മൂന്നുമാസത്തിനകം നൽകാനും നിർദേശിച്ചു.

578 കോടി രൂപ നൽകാനായിരുന്നു നേരത്തേ ഡൽഹി ഹൈകോടതി വിധിച്ചത്. അതിൽ 308 കോടി രൂപ ഇതിനകം നൽകി. ശേഷിക്കുന്ന തുകയും പലിശയും നൽകാനാണ് സുപ്രീംകോടതി വിധി.

ഓഹരി കൈമാറ്റത്തർക്കവുമായി ബന്ധപ്പെട്ട് 243 കോടി രൂപ പലിശയായി നിക്ഷേപിക്കാൻ എയർലൈൻസിനോട് 2020 നവംബർ രണ്ടിന് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സ്‌പൈസ് ജെറ്റ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

X
Top