എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി സ്വാമിനാഥന്‍ ജാനകിരാമന്‍ നിയമിതനായി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണറായി എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ സ്വാമിനാഥന്‍ ജാനകിരാമന്‍ നിയമിതനാകും. ഇതിനുള്ള അനുമതി മന്ത്രിസഭ നിയമന സമിതി (എസിസി) നല്‍കി.ഡെപ്യൂട്ടി ഗവര്‍ണര്‍ മഹേഷ് കുമാര്‍ ജെയിന്‍ വിരമിക്കുന്ന ഒഴിവിലേയ്ക്ക് മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം.

2018 ല്‍ 3 വര്‍ഷത്തേയ്ക്കാണ് ജെയ്ന്‍ നിയമിതനാകുന്നത്. പിന്നീട് 2021 ല്‍ കാലവധി നീട്ടി നല്‍കി. മേല്‍നോട്ടം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, വികസനം, ഉപഭോക്തൃ വിദ്യാഭ്യാസം, സംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.

ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഡിബിഐ ബാങ്കില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ ബാങ്കിന്റെ തലവനായിരുന്നു.

മൈക്കല്‍ ഡി പത്ര, ടി റാബി ശങ്കര്‍, രാജേശ്വര റാവു എന്നിവരാണ് നിലവിലുള്ള മറ്റ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.

X
Top