ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എസ്ബിഐ ക്യുഐപിയ്ക്ക് മികച്ച പ്രതികരണം

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 25,000 കോടി രൂപ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റിന് (ക്യുഐപി) മികച്ച പ്രതികരണം. ആദ്യ ദിനം തന്നെ ഓഫര്‍ മൂന്ന് മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷന്‍ നേടി. ഫ്‌ലോര്‍ പ്രൈസ് 811.05 രൂപ നിരക്കില്‍ ബുധനാഴ്ചയാണ് ക്യുഐപി തുടങ്ങിയത്.

മൊത്തം 25,000 കോടി രൂപയുടെ ഓഹരികള്‍ക്ക് ഇതിനോടകം 75000 കോടി രൂപയുടെ ബിഡ്‌സ് ലഭ്യമായതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യുഐപി ആങ്കര്‍ നിക്ഷേപകരായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എല്‍ഐസി) ആഭ്യന്തര ഫണ്ട് ഹൗസുകള്‍ക്കിടയില്‍ സബ്സ്‌ക്രിപ്ഷനില്‍ മുന്നില്‍.

7,000 കോടി രൂപയുടെ ഓഹരികളാണ് അവര്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് 3,000 കോടി രൂപ സബ്‌സ്‌ക്രിപ്ഷന്‍ നടത്തിയപ്പോള്‍ എച്ച്ഡിഎഫ്സി പെന്‍ഷന്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, മോട്ടിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ട്, ബിര്‍ള മ്യൂച്വല്‍ ഫണ്ട് എന്നിവ സജീവമായി പങ്കെടുത്തു.

വിദേശ നിക്ഷേപകരില്‍ നോമുറ 1,800 കോടി രൂപയുടെ ഓഹരികളും മാര്‍ഷല്‍ വെയ്സും മില്ലേനിയവും 1,500 കോടി രൂപയുടെ ഓഹരികളും സബ്‌സ്‌ക്രൈബ് ചെയ്തു. വായ്പാ വളര്‍ച്ച,ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും നിയന്ത്രണ ആവശ്യകതകള്‍ നിറവേറ്റുന്നതിനുമായാണ് സമാഹരിക്കുന്ന തുക ബാങ്ക് ചെലവഴിക്കുക.

2017 ന് ശേഷം ആദ്യമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്ബിഐ ഓഹരി വിപണിയിലേയ്‌ക്കെത്തുന്നത്.

X
Top