അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ദീപക് ലല്ലയെ സിഇഒ ആയി നിയമിച്ച് എസ്ബിഐസിഎപി സെക്യൂരിറ്റീസ്

മുംബൈ: ദീപക് കുമാർ ലല്ലയെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായി നിയമിച്ച്‌ എസ്ബിഐസിഎപി സെക്യൂരിറ്റീസ്. നരേഷ് യാദവിന് പകരമായാണ് ലല്ലയുടെ നിയമനം. എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സിന്റെ യൂണിറ്റും സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായതുമായ ഒരു ഇന്ത്യൻ ഫിനാൻഷ്യൽ സർവീസസ് സ്ഥാപനമാണ് എസ്ബിഐസിഎപി സെക്യൂരിറ്റീസ്.

37 വർഷത്തിലേറെയായി രാജ്യത്തെ മുൻനിര വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ള ലല്ല മുമ്പ് ബാങ്കിന്റെ വെൽത്ത് മാനേജ്‌മെന്റ് ബിസിനസ്സിന്റെ തലവനായിരുന്നു എന്ന് എസ്ബിഐസിഎപി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം യാദവിന്റെ അടുത്ത ചുമതല സംബന്ധിച്ച ഒരു വിവരവും കമ്പനി നൽകിയില്ല. നിക്ഷേപകർക്ക് സാമ്പത്തിക, ഉപദേശക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മുൻനിര ഫിനാൻഷ്യൽ സർവീസസ് സ്ഥാപനമാണ് എസ്ബിഐസിഎപി സെക്യൂരിറ്റീസ്.

X
Top