ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ചെറുകിട സംരംഭങ്ങൾക്ക് ഡിജിറ്റൽ വായ്പയുമായി എസ്ബിഐ

കൊച്ചി: ചെറുകിട സംരംഭങ്ങൾക്കായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തി 15 മിനിറ്റുകൾ മാത്രമെടുത്ത് ഇൻവോയ്‌സ് ഫിനാൻസിംഗ് ലഭ്യമാക്കും.

വായ്പ അപേക്ഷ, ഡോക്യുമെന്റേഷൻ, വായ്പ അനുവദിക്കൽ, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടൽ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഡിജിറ്റൽ രീതിയിലാണ്. ജി.എസ്.ടി ഇൻവോയ്‌സിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

ജി.എസ്.ടി.ഐ.എൻ, ഉപഭോക്താവിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, സി.ഐ.സി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നൽകുന്നത്. നിലവിലുള്ള എസ്.ബി.ഐ ഉപഭോക്താക്കൾക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.

ചെറുകിട സംരംഭങ്ങൾക്ക് വേഗത്തിൽ സുഗമമായി വായ്പ നൽകാനാണ് എം.എസ്.എം.ഇ സഹജ് ലക്ഷ്യമിടുന്നതെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.

X
Top