വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

മുഖ്യ പലിശ 0.75 ശതമാനം കുറയുമെന്ന് എസ്ബിഐ

കൊച്ചി: അടുത്ത സാമ്ബത്തിക വർഷത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ മുക്കാല്‍ ശതമാനം വരെ കുറവുണ്ടാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കി.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും സാമ്പത്തിക മേഖലയിലെ തളർച്ചയും മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ശരാശരി 3.9 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

അതിനാല്‍ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി റിസർവ് ബാങ്ക് പലിശ കുത്തനെ കുറയ്ക്കാൻ തയ്യാറായേക്കും.

X
Top