വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

എഫ്ഡി പലിശ കുറച്ച് എസ്ബിഐ

മുംബൈ: എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് മേയ് 16ന് പ്രാബല്യത്തിൽ വന്നവിധം വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്.

മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.

പുതുക്കിയ നിരക്കുപ്രകാരം 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങൾക്ക് 6.05%.

ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 6.3 ശതമാനവും.

മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങളിന്മേൽ 0.50 അധിക പലിശ ബാങ്ക് നൽകുന്നുണ്ട്.

എസ്ബിഐ വി-കെയർ ഡെപ്പോസിറ്റ് സ്കീമിൽ 0.50% അധിക പലിശയുമുണ്ട്. എസ്ബിഐയുടെ പരിഷ്കരിച്ച എഫ്ഡി പലിശനിരക്കുകൾ താഴെ ചാർട്ടിൽ.

X
Top