ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പ്രതീക്ഷകളെ വെല്ലുന്ന പ്രകടനവുമായി എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു.14205 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 68 ശതമാനം അധികം. ബ്രോക്കറേജുകള്‍ പ്രതീക്ഷിച്ച അറ്റാദായം 13360 കോടി രൂപമാത്രമായിരുന്നു.

അറ്റപലിശവരുമാനം 38,069 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24 ശതമാനം ഉയര്‍ച്ച. 36,948 കോടി രൂപമാത്രമാണ് ഈയിനത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പ്രൊവിഷന്‍സ് 17 ശതമാനം താഴ്ന്ന് 5760 കോടി രൂപയാക്കാനായിട്ടുണ്ട്. ലോണ്‍ ബുക്ക് വളര്‍ച്ച 17 ശതമാനം.ചെറുകിട ലോണുകളാണ് മുഖ്യം.

അതേസമയം വേഗത്തില്‍ വളരുന്നത് വ്യക്തിഗത, സ്വര്‍ണ്ണ വായ്പകളാണ്. കോര്‍പറേറ്റ് ലോണ്‍ വളര്‍ച്ച 18 ശതമാനം. നിക്ഷേപം 9.5 ശതമാനം ഉയര്‍ന്ന് 42.13 കോടി രൂപയായി.

ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്തം കിട്ടാകടം 3.14 ശതമാനമായി താഴ്ന്നു. നേരത്തെയിത് 4.50 ശതമാനമായിരുന്നു. അറ്റ കിട്ടാകടം ലോണ്‍ ബുക്കിന്റെ 0.77 ശതമാനമായാണ് കുറഞ്ഞത്.

നേരത്തെ 1.34 ശതമാനം. പുതിയ സ്ലിപ്പേജുകള്‍ 3098 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ സ്ലിപ്പേജ് 2334 കോടി രൂപയായിരുന്നു.

X
Top