ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

എസ്ബിഐയുടെ വ്യക്തിഗത വായ്പകള്‍ 5 ട്രില്യന്‍ രൂപ കടന്നു

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകള്‍ അഞ്ചു ട്രില്യണ്‍ രൂപ എന്ന നാഴികക്കല്ല് പിന്നിട്ടതായി 2022 നവംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിലെ അവസാന ഒരു ട്രില്യണ്‍ രൂപയുടെ വായ്പകള്‍ കഴിഞ്ഞ 12 മാസങ്ങളിലാണ് നല്‍കിയത്. ആദ്യ ഒരു ട്രില്യന്‍ രൂപ എന്ന നില കൈവരിച്ചത് 2015 ജനുവരിയില്‍ ആയിരുന്നു.

പേഴ്സണല്‍ വായ്പ, പെന്‍ഷന്‍ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത സ്വര്‍ണ്ണ പണയം, മറ്റ് വ്യക്തിഗത വായ്പകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വീകരിച്ച തന്ത്രപരമായ നടപടികളും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് നടത്തിയ മുന്നേറ്റങ്ങളുമാണ് ഈ നേട്ടത്തിന് നിര്‍ണായക പങ്ക് വഹിച്ചതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

X
Top