ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഓൺലൈൻ ഇടപാടുകൾക്ക് ഏപ്രിൽ ഒന്നിന് താൽക്കാലിക വിലക്കിട്ട് എസ്ബിഐ

ദില്ലി: ഏപ്രിൽ ഒന്നിന് ഓൺലൈൻ ഇടപാടുകൾക്ക് താൽക്കാലിക വിലക്കിട്ട് എസ്ബിഐ. ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് വലഞ്ഞത്.

ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ്, മൊബൈൽ ആപ്പ്, യോനോ, യുപിഐ എന്നീ സേവനങ്ങൾ ഏപ്രിൽ ഒന്നിന് ഉച്ചക്ക് 12.2 നും 15.20നും ഇടയിൽ പ്രവർത്തിച്ചില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാർഷിക ക്ലോസിംഗ് ആക്റ്റിവിറ്റി കാരണമാണ് ഇത്രയും സേവനങ്ങൾ ലഭിക്കാതിരിക്കുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി.

ഏപ്രിൽ 1-ന് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഞായറാഴ്ച ഉപഭോക്താക്കളെ അറിയിച്ചിരുന്നു.

ഏപ്രിൽ 1ന്, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വാർഷിക ക്ലോസിങ്ങിനായി ബാങ്കുകൾ അടച്ചു. ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിൻ്റനൻസ് ചാർജുകൾ ഏപ്രിൽ 1 മുതൽ എസ്ബിഐ പരിഷ്കരിച്ചു.

ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്‌റ്റ്‌ലെസ്സ് എന്നിവയുൾപ്പെടെ എസ്‌ബിഐ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിൻ്റനൻസ് ചാർജുകൾ എസ്‌ബിഐ പുതുക്കി.

കൂടാതെ, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ഫീസ് എസ്ബിഐ പുതുക്കും. ബാങ്കിൻ്റെ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ യോനോയ്ക്ക് 7.05 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്.

X
Top