
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2025 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ 15 ശതമാനം വര്‍ധനവോടെ 31,326 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി.
മുന്‍ വര്‍ഷം ഇതേ കാലയളവിലെ പുതിയ ബിസിനസ് പ്രീമിയം 26,256 കോടി രൂപയായിരുന്നു. പരിരക്ഷാ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 22 ശതമാനം വര്‍ധനവോടെ 3,411 കോടി രൂപയിലും എത്തിയിട്ടുണ്ട്.
2025 ഡിസംബര്‍ 31-ലെ കണക്കു പ്രകാരം എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ അറ്റാദായം 1,666 കോടി രൂപയാണ്. കമ്പനിയുടെ സോള്‍വന്‍സി നിരക്ക് 1.91 എന്ന മികച്ച നിലയിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.





