എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

എസ്ബിഐ ഭവനവായ്പാ നിരക്കുയര്‍ത്തി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഭവനവായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ വായ്പക്കാര്‍ക്കുള്ള പലിശ നിരക്ക് 25 ബേസിസ് പോയിന്റ് അഥവാ 0.25% വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധനവ് കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള വായ്പക്കാരെയാണ്  പ്രധാനമായും ബാധിക്കുക.ഈടാക്കാന്‍ കഴിയുന്ന പരമാവധി നിരക്കിലാണ് വര്‍ദ്ധനവ് എന്നതുകൊണ്ടാണിത്.

നിലവില്‍ എസ്ബിഐ ഭവന വായ്പാ നിരക്ക് 7.5-8.70 ശതമാനം നിരക്കിലാണ്. നേരത്തെയിത് 7.5-8.45 ശതമാനം നിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ക്രെഡിറ്റ് സ്‌ക്കോറുള്ളവര്‍ക്ക് 7.5 ശതമാനം നിരക്കില്‍ വായ്പ ലഭ്യമായേക്കു.

ഭവന വായ്പകള്‍ കുറഞ്ഞ വരുമാനമുള്ള ഉല്‍പ്പന്നങ്ങളാണെന്നും അവ വലിയ ലാഭം കൊണ്ടുവരുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ തിരിച്ചടവ് മുടക്കാന്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ക്കുള്ള നിരക്കുകള്‍ ഉയര്‍ത്തുന്നതിലൂടെ, എസ്ബിഐ അതിന്റെ മാര്‍ജിനുകള്‍ മെച്ചപ്പെടുത്തിയേക്കും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഭവന വയാപ് നിരക്ക് 7.35% ല്‍ നിന്ന് 7.45% ആയി ഉയര്‍ത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ബാധകമാകൂ. മൊത്തം 8 ലക്ഷം കോടി വായ്പകളുള്ള നിലവിലുള്ള വായ്പക്കാരെ ഇത് ബാധിക്കില്ല.

എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്‌സിസ് തുടങ്ങിയ സ്വകാര്യ ബാങ്കുകള്‍ നിലവില്‍ യഥാക്രമം 7.90%, 8%, 8.35% എന്നിവയില്‍ ആരംഭിക്കുന്ന ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു.

X
Top