ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

എസ്ബിഐ 100 കോടി ഡോളറിന്റെ സിന്ഡിക്കേറ്റഡ് വായ്പ സൗകര്യം പൂർത്തിയാക്കി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 100 കോടി ഡോളറിന്റെ സിന്ഡിക്കേറ്റഡ് വായ്പ സൗകര്യം പൂർത്തിയാക്കി.

ഏഷ്യാ പസഫിക്കിൽ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്കുന്ന ഏറ്റവും വലിയ ഇ എസ് ജി വായ്പയും ആഗോള തലത്തിൽ രണ്ടാമത്തെ വലിയ വായ്പയുമാണിതെന്നതിനാൽ എസ്ബിഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്ഡിക്കേറ്റ് ഇടപാടാണിത്. കൂടാതെ ബാങ്കിന്റെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ആദ്യത്തെ സാമൂഹ്യ, സിന്ഡിക്കേറ്റഡ് വായ്പയുമാണിത്.

എംഎൽഎബികളും എംയുഎഫ് ജി ബാങ്കും തായ്പേയ് ഫുബോൺ വാണിജ്യ ബാങ്ക് കമ്പനി ലിമിറ്റഡ് എന്നിവയിലൂടെയാണ് ഒരു ബില്ല്യൻ ഡോളർ വായ്പ ലഭ്യമാക്കിയത്. എംയുഎഫ് ജിയും തായ്പേയ് ഫുബോൺ വാണിജ്യ ബാങ്കും സംയുക്ത സാമൂഹിക വായ്പ കോർഡിനേറ്റർമാരാണ്. എംയുഎഫ് ജി, ഇടപാടിലെ പ്രമുഖ സോഷ്യൽ ലോൺ കോർഡിനേറ്ററാണ്.

ഉത്തരവാദിത്തപ്പെട്ട സുസ്ഥിര പ്രസ്ഥാനമെന്ന നിലയിൽ പരിസ്ഥിതി, സാമൂഹിക, ഭരണ (ഇ എസ് ജി) ഇടപാടുകൾ ഉയർന്ന നിലവാരത്തോടെ നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആദ്യത്തെ സോഷ്യൽ ലോൺ നല്കുന്നത് ഇ എസ് ജിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്നും ദീർഘകാലം വിജയം സാമ്പത്തിക പ്രകടനത്തെ മാത്രമല്ല പരിസ്ഥിതിയിലും സമൂഹത്തിലും പങ്കാളികളിലും നല്ല സ്വാധീനം ചെലുത്താനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കുന്നുവെന്നും എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു.

X
Top