മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

‘പലിശ നിരക്ക് യുദ്ധ’ത്തിനില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി

മുംബൈ: മല്‍സരം കടുത്തതാണെങ്കിലും നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി.

നിക്ഷേപത്തില്‍ 8-10 ശതമാനം മാത്രം വളര്‍ച്ചയേ ഈ വര്‍ഷം ഉണ്ടായുള്ളെങ്കിലും ഈ വര്‍ഷം വായ്പകളില്‍ 4-16% കൈവരിക്കാന്‍ ബാങ്കിന്റെ വിശാലമായ അടിസ്ഥാനങ്ങള്‍ സഹായിക്കുമെന്ന് ഷെട്ടി പറഞ്ഞു.

പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം.

എന്നാല്‍ ചില ചെറിയ മാറ്റങ്ങള്‍ നിക്ഷേപ പലിശ നിരക്കിലും ദൃശ്യമായേക്കും. ബാങ്കിന്റെ നിക്ഷേപ അടിത്തറയില്‍ വലിയ ആത്മവിശ്വാസമാണ് കഴിഞ്ഞദിവസം എസ്ബിഐ ചെയര്‍മാന്‍ സ്ഥാനം ദിനേശ് ഖാരെയില്‍ നിന്ന് ഏറ്റെടുത്ത ഷെട്ടിക്കുള്ളത്.

കോര്‍പ്പറേറ്റ് വായ്പകളിലെ വന്‍ മുന്നേറ്റം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15-16 ശതമാനം വര്‍ദ്ധനയാണ് കോര്‍പ്പറേറ്റ് വായ്പകളില്‍ ഉണ്ടായിരിക്കുന്നത്.

4 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് കൂടി ബാങ്ക് പുതിയതായി അനുമതി നല്‍കിയിട്ടുണ്ട്.

X
Top