ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

രണ്ട് കോടി ക്രെഡിറ്റ് കാര്‍ഡുകളുമായി എസ്ബിഐ കാര്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്.ബി.ഐ കാർഡ് രണ്ട് കോടി ഉപഭോക്താക്കളുമായി മികച്ച മുന്നേറ്റം നടത്തുന്നു.

ഉപഭോക്താക്കള്‍ സജീവമായി ഉപയോഗിക്കുന്ന കാർഡുകളുടെ എണ്ണമാണ് രണ്ട് കോടി കവിഞ്ഞത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ രീതിയില്‍ ലഭ്യമാക്കുന്ന ഫീച്ചറുകളും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ തടസരഹിതമായി ക്രെഡിറ്റ് കാർഡുകള്‍ സ്വന്തമാക്കാനും ഉപയോഗിക്കാനുമുള്ള സാഹചര്യം ലഭ്യമാക്കിയതുമാണ് ഈ നേട്ടത്തിന് കാരണം.

ക്രെഡിറ്റ് കാർഡ് മേഖലയില്‍ വിപ്ലവാത്മകമായ പരിവർത്തനം വരുത്തുന്നതില്‍ എസ്.ബി.ഐ കാർഡ് വഹിക്കുന്ന സുപ്രധാന ചുമതലയും ‘ഡിജിറ്റല്‍ ഇന്ത്യയുടെ കറൻസി’ എന്ന നിലയില്‍ കാർഡ് ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് എസ്.ബി.ഐ കാർഡ്സ് ചെയ്യുന്നത്.

1998-ല്‍ നിലവില്‍ വന്നതു മുതല്‍ ഉപഭോക്താക്കളുടെ വൈവിദ്ധ്യമാർന്ന ആവശ്യങ്ങള്‍ നിറവേറ്റാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ എസ്.ബി.ഐ കാർഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

X
Top