എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

20,000 കോടി സമാഹരണത്തിന് അനുമതി നല്‍കി എസ്ബിഐ ഡയറക്ടര്‍ ബോര്‍ഡ്

മുംബൈ: ആഭ്യന്തര നിക്ഷേപകരില്‍ നിന്നും 20,000 കോടി രൂപ സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരി ബുധനാഴ്ച 2 ശതമാനം ഉയര്‍ന്നു. നിലവില്‍ 831.70 രൂപയിലാണ് സ്റ്റോക്കുള്ളത്. 83.74 കോടി രൂപയുടെ വ്യാപാരമാണ് ഓഹരിയില്‍ നടന്നത്.

ബേസല്‍ III യ്ക്ക് അനുസൃതമായി അധിക ടയര്‍ 1, ടയര്‍ 2 ബോണ്ടുകള്‍ വഴിയായിരിക്കും ഫണ്ട് സമാഹരണം. 2026 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപ വരെ ഓഹരി മൂലധനം സമാഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി), ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും അനുവദനീയമായ രീതികള്‍ വഴി ഒന്നോ അതിലധികമോ തവണകളിലായിരിക്കും മൂലധന സമാഹരണം.

ബാങ്കിന്റെ സാമ്പത്തിക ശക്തി അളക്കുന്ന കോമണ്‍ ഇക്വിറ്റി ടയര്‍ 1 (സിഇടി 1) മൂലധന അനുപാതം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡെക്സ് പ്രകാരം എസ്ബിഐ ഓഹരി അമിത വാങ്ങല്‍, വില്‍പന സോണുകളിലല്ല. അതേസമയം ഒരു വര്‍ഷ ബീറ്റ 1.1 സൂചിപ്പിക്കുന്നത് ഓഹരിയിലെ ഉയര്‍ന്ന അസ്ഥിരതയാണ്.

X
Top