
ന്യൂഡല്‍ഹി: ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലൂടെ 50,000 കോടി രൂപ സമാഹരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇതിനുള്ള അനുമതി ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് നല്‍കി. ദീര്‍ഘകാല ബോണ്ടുകള്‍ വഴിയോ ബാസല്‍ -3 കംപ്ലയിന്റ് അഡീഷണല്‍ ടയര്‍ -1 ബോണ്ടുകള്‍ അല്ലെങ്കില്‍ ബാസല്‍ -3 കംപ്ലയിന്റ് ടയര്‍ -2 ബോണ്ടുകള്‍ വഴിയോ തുക സമാഹരിക്കും.
സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി, 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ബോണ്ടുകള്‍ ഇറക്കും. പ്രൈവറ്റ് പ്ലേസ്മന്റ് വഴി ബോണ്ടുകള്‍ ഇഷ്യു ചെയ്യുമ്പോള്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും നിക്ഷേപം നടത്താം. മാര്‍ച്ച് അവസാനം വരെ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.68 ശതമാനമാണ്.
”2023 സാമ്പത്തികവര്‍ഷത്തിലെ മികച്ച അറ്റാദായം രേഖപ്പെടുത്തിയതിനാല്‍ ബാങ്കിന്റെ മൂലധന പൊസിഷന്‍, ഭാവി വളര്‍ച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുതകുന്നതാണ്,” എസ്ബിഐ ചെയര്‍മാന്‍ ദിനേശ്് ഖാര വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
50232 കോടി രൂപയുടെ അറ്റാദായമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2023 സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 1.45 ലക്ഷം കോടി രൂപയാണ് അറ്റ പലിശ വരുമാനം. ഏകദേശം 20 ശതമാനത്തിന്റെ ഉയര്‍ച്ച.