ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

5 ലക്ഷം കോടി രൂപ വിപണി മൂല്യം മറികടക്കുന്ന മൂന്നാമത്തെ വായ്പാദാതാവായി എസ്ബിഐ

മുംബൈ: 5 ട്രില്യണ്‍ വിപണി മൂല്യം കൈവരിക്കുന്ന മൂന്നാമത്തെ വായ്പാദാതാവും എട്ടാമത്തെ ഇന്ത്യന്‍ കമ്പനിയുമായി മാറിയിരിക്കയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഈ വര്‍ഷം ഇതുവരെ 22 ശതമാനത്തിലധികം ഉയരാന്‍ ബാങ്ക് ഓഹരിയ്ക്കായിരുന്നു. ഇതാണ് അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ സ്‌റ്റോക്കിനെ പ്രാപ്തമാക്കിയത്.

1.3 ശതമാനം ഉയര്‍ന്ന് 564.85 രൂപ എന്ന റെക്കോര്‍ഡ് നേട്ടം കൈവരിക്കാനും ബുധനാഴ്ച ഓഹരിയ്ക്കായി. കഴിഞ്ഞ 5 സെഷനുകളില്‍ ഉയര്‍ച്ച നേടിയ സ്‌റ്റോക്ക് ഈ കാലയളവില്‍ 6 ശതമാനം വളര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും ഐസിഐസിഐ ബാങ്ക് ലിമിറ്റഡും നേരത്തെ 5 ട്രില്യണ്‍ വിപണി മൂല്യമെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് കമ്പനികള്‍. ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ എസ്ബിഐ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുമ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. വായ്പാ വളര്‍ച്ചയില്‍ വര്‍ധന രേഖപ്പെടുത്തിയതു തൊട്ട് ബാങ്ക് ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സെപ്തംബര്‍ ആദ്യം മുതല്‍ 2 ശതമാനം നേട്ടമുണ്ടാക്കാന്‍ ബാങ്ക് നിഫ്റ്റിയ്ക്കായി.

ഐസിഐസിഐ ബാങ്ക് 5 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്ക് 3 ശതമാനവും ആക്‌സിസ് ബാങ്ക് 7.5 ശതമാനവും ഈ കാലയളവില്‍ ഉയര്‍ന്നു.

X
Top