Alt Image
ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കുംചൈന വിട്ട് യുഎസ് കമ്പനികൾ ഇന്ത്യയിലേക്ക്1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിഇന്ത്യ-യുഎസ് ഇടക്കാലകരാർ ആഴ്ചകൾക്കകം അന്തിമമാകുംസീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയായി എസ്ബിഐ

മുംബൈ: ഐടി ഭീമനായ ടിസിഎസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ നാലാമത്തെ വലിയ കമ്പനിയായി. വെറും മൂന്ന് ദിവസം കൊണ്ട് SBI നിക്ഷേപകര്‍ക്ക് ലഭിച്ചത് ഒരു ലക്ഷം കോടി രൂപയുടെ അധിക മൂല്യമാണ്.

ഫെബ്രുവരി 11-ലെ കണക്കുകള്‍ പ്രകാരം, 10.94 ലക്ഷം കോടി രൂപ വിപണി മൂല്യവുമായാണ് SBI നാലാം സ്ഥാനത്തെത്തിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനേക്കാള്‍ ഏകദേശം 40,000 കോടി രൂപയും, ഐസിഐസിഐ ബാങ്കിനേക്കാള്‍ 90,000 കോടി രൂപയും മുകളിലാണിത്.

ഒരു വര്‍ഷം മുമ്പ് SBIയുടെ ഇരട്ടി വലുപ്പമുണ്ടായിരുന്ന TCSനെയാണ് ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് മറികടന്നിരിക്കുന്നത് എന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. 2007-ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു മാറ്റം വിപണിയില്‍ സംഭവിക്കുന്നത്. നേട്ടത്തിന് പിന്നില്‍ ബാങ്ക് നേടിയ റെക്കോര്‍ഡ് ലാഭം, വരുമാന വര്‍ദ്ധന, വായ്പാ വളര്‍ച്ച, കുറഞ്ഞ കിട്ടാക്കടം എന്നിവയാണ്.

ഡിസംബര്‍ പാദത്തില്‍ 21,028 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണ് ബാങ്ക് നേടിയത്.പലിശയില്‍ നിന്നുള്ള വരുമാനം 9ശതമാനം ഉയര്‍ന്ന് 45,190 കോടി രൂപയിലെത്തി.
അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ വ്യാപാര കരാറുകള്‍ മുന്നില്‍ കണ്ട് വായ്പാ വളര്‍ച്ചാ നിരക്ക് 15 ശതമാനമായി ബാങ്ക് ഉയര്‍ത്തി. ബാങ്കിന്റെ കിട്ടാക്കടം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

വിപണി വിദഗ്ദ്ധരും ബ്രോക്കറേജ് സ്ഥാപനങ്ങളും ടആകയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷയിലാണ്. SBIക്ക് ‘Buy’ റേറ്റിംഗ് നല്‍കിയ സിറ്റി ഗ്രൂപ്പ്, ലക്ഷ്യവില 1,140ല്‍ നിന്ന് 1,265 രൂപയായി ഉയര്‍ത്തി. വരും വര്‍ഷങ്ങളില്‍ ബാങ്കിന്റെ വരുമാനത്തില്‍ 6 ശതമാനം വരെ വര്‍ദ്ധനവ് അവര്‍ പ്രതീക്ഷിക്കുന്നു.

അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വെല്ലുവിളികള്‍ കാരണം TCS ഉള്‍പ്പെടെയുള്ള ഐടി ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. ഇതാണ് ബാങ്കിംഗ് മേഖലയ്ക്ക് വിപണിയില്‍ മുന്‍തൂക്കം നല്‍കിയത്.

X
Top