ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

വിപണിമൂല്യത്തില്‍ ഇന്‍ഫോസിസിനെ മറികടന്ന് എസ്ബിഐ

പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ സ്ഥാപനമായി മാറി. ഐടി ഭീമനായ ഇന്‍ഫോസിസിനെ മറികടന്നാണ് എസ്ബിഐ അഞ്ചാം സ്ഥാനത്ത് എത്തിയത്.

2024 ഫെബ്രുവരി 21-ലെ മൂല്യനിര്‍ണയ പ്രകാരമാണിത്. ബിഎസ്ഇയില്‍ എസ്ബിഐ ഓഹരി വില 1.51 ശതമാനം ഉയര്‍ന്ന് 771.55 രൂപയിലെത്തി. ഇന്‍ട്രാഡേ ട്രേഡില്‍, എസ്ബിഐയുടെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 777.50 രൂപയിലെത്തി.

എസ്ബിഐയുടെ വിപണി മൂല്യം 6,88,578.43 കോടി രൂപയാണ്. ഇന്‍ഫോസിസിന്റേത് 6,87,349.95 കോടി രൂപയും. ഇന്‍ഫോസിസിനെക്കാള്‍ 1,228.48 കോടി രൂപ കൂടുതലാണിത്.

ഫെബ്രുവരിയില്‍ ഇതുവരെയായി എസ്ബിഐയുടെ ഓഹരി 20.5 ശതമാനത്തോളമാണു മുന്നേറിയത്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഒന്നാം സ്ഥാനത്തുള്ളത്. 20 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നിവയാണ് പട്ടികയില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങള്‍.

X
Top