എൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകും

അറ്റാദായം 19 ശതമാനം ഉയര്‍ത്തി എസ്ബിഐ, പ്രതീക്ഷകളെ മറികടന്ന പ്രകടനം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 19160 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്.

നേരത്തെ അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നത് 17166 കോടി രൂപ അറ്റാദായം മാത്രമായിരുന്നു. നെറ്റ് പലിശ വരുമാനം 0.13 ശതമാനം താഴ്ന്ന് 41072 കോടി രൂപയിലെത്തിയപ്പോള്‍ അറ്റ പലിശ മാര്‍ജന്‍ 32 ബേസിസ് പോയിന്റ് താഴ്ന്ന് 2.90 ശതമാനം. അതേസമയം ആഭ്യന്തര എന്‍ഐഎം 33 ബേസിസ് പോയിന്റിടിഞ്ഞ് 3.02 ശതമാനമായി.

 പ്രവര്‍ത്തന ലാഭം 15.49 ശതമാനം ഉയര്‍ന്ന് 30544 കോടി രൂപയായിട്ടുണ്ട്. ഇത് പ്രധാനമായും നികുതിയേതര വരുമാനം കാരണമാണ്. നികുതിയേതര വരുമാനം 55.40 ശതമാനം ഉയര്‍ന്ന് 17,346 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി റേഷ്യോ2 2.21 ശതമാനത്തില്‍ നിന്നും 1.83 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.

ബാങ്കിന്റെ മൊത്തത്തിലുള്ള വായ്പ 11.6 ശതമാനം ഉയര്‍ന്ന് 42.55 കോടി രൂപയായപ്പോള്‍ വ്യക്തിഗത വായ്പ 12.6 ശതമാനവും എസ്എംഇ വായ്പ 19.10 ശതമാനവും കാര്‍ഷിക വായ്പ 12.67 ശതമാനവും കോര്‍പറേറ്റ് വായ്പ 5.7 ശതമാനവും വളര്‍ന്നു.

X
Top