തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അറ്റാദായം 178 ശതമാനം ഉയര്‍ത്തി എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 16884.29 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 178.24 ശതമാനം കൂടുതല്‍.

അറ്റ പലിശ വരുമാനം (എന്‍ഐഐ)24.71 ശതമാനം ഉയര്‍ന്ന് 38905 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 24 ബേസിസ് പോയിന്റുയര്‍ന്ന് 3.47 ശതമാനം. അറ്റ പലിശ വരുമാനം പ്രതീക്ഷകള്‍ക്കനുസൃതമാണ്. അതേസമം അറ്റ ലാഭം കണക്കുകൂട്ടിയതിനേക്കാള്‍ കൂടി.

മുന്‍പാദത്തെ (മാര്‍ച്ച് പാദം) അപേക്ഷിച്ച് അറ്റ പലിശ മാര്‍ജിന്‍ 37 ബേസിസ് പോയിന്റ് കുറഞ്ഞിട്ടുണ്ട്. ആസ്തി ഗുണമേന്മയും വര്‍ദ്ധിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി 115 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 2.76 ശതമാനമാകുകയായിരുന്നു.

പ്രൊവിഷന്‍ 3,315.71 കോടി രൂപയില്‍ നിന്നും 2501.31 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ച് പാദത്തിലെ പ്രൊവിഷന്‍ 4392.38 കോടി രൂപയായിരുന്നു.

X
Top