Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

വിലയിടിവ് തടയാൻ എണ്ണ ഉൽപാദനം കുറച്ച് സൗദി

റിയാദ്: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിവ് തടയുന്നതിന്റെ ഭാഗമായി ഒപെക് പ്ലസ് തീരുമാനം അനുസരിച്ചു സൗദി അറേബ്യ പ്രതിദിന എണ്ണ ഉൽപാദനം 5.73 ലക്ഷം ബാരൽ കുറയ്ക്കുന്നു.

ഈ മാസം മുതൽ പ്രതിദിന ഉൽപാദനം 20 ലക്ഷം ബാരൽ കുറയ്ക്കുമെന്ന് എണ്ണ ഉൽപാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ഉൽപാദനം ഇത്രയധികം കുറയ്ക്കുന്നത്.

ഏഷ്യയിലേക്കുള്ള എണ്ണ വിതരണത്തിൽ ഈ മാസം കുറവു വരുത്തില്ലെന്നു സൗദി വ്യക്തമാക്കയിട്ടുണ്ട്.

X
Top