പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ജെനെക്സ്റ്റ് സ്റ്റുഡന്റ്സിന്റെ ഓഹരി വിൽക്കാൻ എസ്എടി ഇൻഡസ്ട്രീസ്

മുംബൈ: ജെനെക്സ്റ്റ് സ്റ്റുഡന്റ്സിന്റെ ഓഹരികൾ വിറ്റഴിക്കാൻ എസ്എടി ഇൻഡസ്ട്രീസിന് ബോർഡിന്റെ അനുമതി ലഭിച്ചു. നവനീത് ഫ്യൂച്ചർടെക്കിനാണ് കമ്പനി ഓഹരികൾ വിൽക്കുന്നത്. ജെനെക്സ്റ്റ് സ്റ്റുഡന്റ്സിന്റെ ഓഹരി മൂലധനത്തിന്റെ 18.79 ശതമാനം വരുന്ന 10,10,127 ഇക്വിറ്റി ഷെയറുകൾ വിൽക്കാൻ ബോർഡ് കമ്പനിക്ക് അനുമതി നൽകി.

2013 മുതൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൂർണ്ണമായ വിദ്യാഭ്യാസ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു എഡ്-ടെക് ഓർഗനൈസേഷനാണ് ജെനെക്സ്റ്റ് സ്റ്റുഡന്റ്സ്. 2021-ൽ നവനീത് എഡ്യൂക്കേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള നവനീത് ടെക് വെഞ്ചേഴ്‌സ് ജെനെക്സ്റ്റിന്റെ 51.8 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു.

കൂടാതെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിൽ (എൻഎസ്ഇ) കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷയും ബോർഡ് അംഗീകരിച്ചു. എസ്എടി ഇൻഡസ്ട്രീസ് ഒരു ബിഎസ്ഇ ലിസ്റ്റഡ് കമ്പനിയാണ്. ഉൽപ്പാദനം, വിദ്യാഭ്യാസം, പാട്ടക്കരാർ, ധനകാര്യം, നിക്ഷേപം, ആഭ്യന്തര വ്യാപാരം, ഇറക്കുമതി, കയറ്റുമതി തുടങ്ങിയ വിവിധ ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വൈവിധ്യമാർന്ന ബിസിനസ്സ് ഗ്രൂപ്പാണിത്.

അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൂടെ ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. എസ്എടി ഇൻഡസ്ട്രീസിന്റെ ഓഹരികൾ വെള്ളിയാഴ്ച 0.60 ശതമാനം ഇടിഞ്ഞ് 41.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top