അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐആര്‍സിടിസി സിഎംഡിയായി സഞ്ജയ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു

പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസിയുടെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു.

ഫെബ്രുവരി 14-നാണ് ജെയിനിനെ നിയമിക്കുന്ന കാര്യം ഐആര്‍സിടിസി പ്രഖ്യാപിച്ചത്.
നോര്‍ത്തേണ്‍ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജരായിരുന്നു ജെയിന്‍.

1990 ബാച്ചിലെ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസസ് (ഐആര്‍ടിഎസ്) ഉദ്യോഗസ്ഥനാണു ജെയിന്‍.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) കൂടിയായ ജെയിന്‍, കേന്ദ്ര ഗവണ്‍മെന്റിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നയരൂപീകരണം, വാണിജ്യ സംരംഭങ്ങള്‍, വികസന സംരംഭങ്ങള്‍ എന്നിവയ്ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.

X
Top