അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ദശലക്ഷം ഉപയോക്താക്കളെ നേടി സല്‍മാന്‍ ഖാന്‍ പിന്തുണയുള്ള ഗാരി ക്രിപ്‌റ്റോ ടോക്കണ്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച, ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ ടോക്കണ്‍, ഗാരി ക്രിപ്‌റ്റോ ടോക്കണ്‍, ദശലക്ഷം സജീവ വാലറ്റ് ഉപയോക്താക്കളെ നേടി. ചിങ്കാരി ആപ്പ് രൂപപ്പെടുത്തിയ ഈ ടോക്കണ്‍ ലോഞ്ച് ചെയ്ത് ആറുമാസം തികയും മുന്‍പാണ് നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ചരിത്രം നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന ഓണ്‍ചെയിന്‍ സോഷ്യല്‍ ആപ്പായി ഗാരി ടോക്കണ്‍ മാറി.

ജനകീയ ക്രിപ്‌റ്റോകളായ ബിറ്റ്‌കോയിനും എഥേരിയവും മൂന്നുവര്‍ഷമെടുത്താണ് ഒരു മില്ല്യണ്‍ ഉപയോക്താക്കളെ നേടിയത്. ലോഞ്ചുചെയ്ത ഫെബ്രുവരിമുതല്‍ വലിയ തോതില്‍ ജന പിന്തുണയാകര്‍ഷിക്കാന്‍ ഗാരി ടോക്കണായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വെറും മൂന്ന് മാസത്തിനുള്ളില്‍ 600,000 പേരെ ഉപയോക്താക്കളാക്കിയ ടോക്കണ്‍ ജൂലൈയില്‍ 700,000 ഉപയോക്താക്കളെ നേടി.

ദശലക്ഷം ഉപയോക്താക്കളെന്ന നാഴികക്കല്ല് വേഗത്തില്‍ കൈവരിക്കുന്ന ഓണ്‍ചെയിന്‍ സോഷ്യല്‍ ആപ്പായി ഗാരി ടോക്കണ്‍ മാറിയിരിക്കുന്നു. അതിനാല്‍ ഇതൊരു ചരിത്ര നിമിഷമാണ്, ചിങ്കരിയുടെ സഹസ്ഥാപകനും സിഇഒയുമായ സുമിത് ഘോഷ് പറഞ്ഞു. ഇത് തങ്ങളുടെ പ്രൊജക്ടിലുള്ള വിശ്വാസമാണ് പ്രകടമാക്കുന്നതെന്നും ഉടന്‍ തന്നെ ബില്ല്യണ്‍ ഡോളര്‍ ഉപയോക്താക്കളെ സൃഷ്ടിക്കുമെന്നും ഘോഷ് പറഞ്ഞു.

X
Top