എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

സാൻ ഫ്രാൻസിസ്‌കോ: ഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി അമേരിക്കൻ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മന്റ് കമ്പനിയായ സെയിൽസ്‌ഫോഴ്സിന്റെ മേധാവി മാർക്ക് ബെനിയോഫ്.

രാജ്യത്തെ നിക്ഷേപാന്തരീക്ഷം മികച്ചതെന്നും വരും കാല സാധ്യതകൾ എല്ലാം ഇന്ത്യയിലെന്നുമായിരുന്നു മാർക്ക് ബെനിയോഫിന്റെ പ്രതികരണം.

സെയിൽസ്ഫോഴ്സ് നടത്തുന്ന ‘ഡ്രീംഫോഴ്‌സ്’ എന്ന വാർഷിക പരിപാടിയിലായിരുന്നു ബെനിയോഫ് ഇന്ത്യയെ പുകഴ്ത്തിയത്.

സെയിൽസ്ഫോഴ്സ് ഇന്ത്യയിൽ വലിയ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്നും, ഇന്ത്യയിലെ നിക്ഷേപ കാലാവസ്ഥ ആശ്ചര്യകരമാണെന്നും ബെനിയോഫ് പറഞ്ഞു.

‘ ഈ ലോകം ഇന്ത്യ എന്തെന്ന് കാണാൻ പോകുന്നതേയുള്ളൂ. ഇനി അവരുടെ കാലമാണ്. കമ്പനിയെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ് ഇന്ത്യയിലേത്’; ബെനിയോഫ് കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ മികച്ച മാർക്കറ്റുള്ള കമ്പനിയാണ് സെയിൽസ്ഫോഴ്‌സ്. ഏകദേശം 11,000ത്തോളം തൊഴിലാളികളാണ് കമ്പനിക്ക് ഇന്ത്യയിൽ മാത്രമായുള്ളത്.

ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് കൂടാതെ ബജാജ് അടക്കമുളള വൻകിട കോർപ്പറേറ്റുകളുടെ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‍മെന്റും സെയിൽസ്ഫോഴ്സിനാണ്.

X
Top