
കൊച്ചി: യുഎസ് ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്കിൽ നിന്നുള്ള റിവോൾവിംഗ് ക്രെഡിറ്റ് സൗകര്യത്തിലൂടെയും കൺവേർട്ടിബിൾ ഫിനാൻസിംഗ് വഴിയും 150 മില്യൺ ഡോളർ സമാഹരിച്ച് സോഫ്‌റ്റ്‌വെയർ-ആസ്-എ-സർവീസ് (സാസ്) സ്റ്റാർട്ടപ്പായ ഐസെർട്ടിസ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ്, ബ്ലോക്ക്ചെയിൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ കൂടുതൽ വേഗത്തിലാക്കാൻ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ജനുവരിയിൽ ജർമ്മൻ എന്റർപ്രൈസ് സോഫ്റ്റ്വെയർ നിർമ്മാതാക്കളായ എസ്എപിയിൽ നിന്ന് വെളിപ്പെടുത്താത്ത തുക സമാഹരിച്ചതിന് ശേഷമാണ് ഐസെർട്ടിസിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ്.
2009-ൽ സ്ഥാപിതമായ,ഐസെർട്ടിസ് ഒരു കരാർ ലൈഫ് സൈക്കിൾ മാനേജ്മെന്റ് സോഫ്റ്റ്വെയർ വാഗ്ദാനം ചെയ്യുന്നു. അത് ബിസിനസുകളെ അവരുടെ കരാറുകൾ കൈകാര്യം ചെയ്യാനും അവയുടെ ദൃശ്യപരത ഉറപ്പാക്കാനും സഹായിക്കുന്നു.
ക്ലയന്റുകൾ 40 ഭാഷകളിലായി 10 ദശലക്ഷത്തിലധികം കരാറുകൾ നടപ്പിലാക്കാൻ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുണ്ടെന്ന് ഐസെർട്ടിസ് പറഞ്ഞു.






