കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

സെബി അവതരിപ്പിച്ച പേഴ്സണൽ ഫിനാൻസ് ആപ്ലിക്കേഷനിൽ നിരവധി ഫീച്ചറുകൾ

മുംബൈ: സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) നിക്ഷേപകർക്കായുള്ള തങ്ങളുടെ ആപ്ലിക്കേഷന്റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കി. ‘Saa₹thi 2.0’ എന്ന ആപ്പിന്റെ പുതുക്കിയ പതിപ്പാണ് ലഭ്യമാക്കിയിരിക്കുന്നത്.

നിക്ഷേപകർക്ക് ഒരു ‘വൺ സ്റ്റോപ്പ് സൊല്യൂഷൻ’ എന്ന നിലയിലാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമ്പത്തിക ഭൂമികയിൽ ആവശ്യമായി വരുന്ന ടൂൾസ്, ഇൻഫർമേഷൻ തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനിലൂടെ പ്രയോജനപ്പെടുത്താം.

ഉപയോക്തൃ സൗഹൃദ ഇന്റർഫേസോടു കൂടിയാണ് പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് സെബി അറിയിച്ചു. സങ്കീർണമായ സാമ്പത്തിക ആശയങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ടൂൾസ് ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും സെബി പ്രസ്താവനയിൽ പറഞ്ഞു.

ആപ്പിന്റെ പുതിയ പതിപ്പിൽ ഫിനാൻഷ്യൽ കാൽക്കുലേറ്ററുകൾ, KYC നടപടിക്രമങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ETFs, സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വാങ്ങൽ/വില്പന, നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനങ്ങൾ, ഓൺലൈൻ ഡിസ്പ്യൂട്ട് റെസല്യൂഷൻ പ്ലാറ്റ്ഫോം (ODR) തുടങ്ങിയവ പരിചയപ്പെടുത്തി വിശദീകരിക്കുന്ന മൊഡ്യൂളുകൾ, സങ്കീർണമായ സാമ്പത്തിക ആശയങ്ങൾ ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്ന നിരവധി റിസോഴ്സുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഫിനാൻഷ്യൽ കാൽക്കുലേറ്ററുകൾ: ഇൻവെസ്റ്റ്മെന്റ് പ്ലാനിങ്, റിട്ടയർമെന്റ് സേവിങ്സ് കാൽക്കുലേഷനുകൾ എന്നിവയ്ക്ക് സഹായകമായ ടൂളുകൾ ഉൾപ്പെടുന്നു.

എജ്യുക്കേഷണൽ മൊഡ്യൂളുകൾ: KYC നടപടിക്രമങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ETFs, സ്റ്റോക്ക് ട്രേഡിങ്, പ്രശ്നങ്ങൾ നേരിട്ടാൽ പരാതികൾ എങ്ങനെ ഫയൽ ചെയ്യാം തുടങ്ങിയ പ്രധാന ഇൻവെസ്റ്റ്മെന്റ് അനുബന്ധ വിവരങ്ങൾ.

ഇൻഫർമേറ്റീവ് വീഡിയോസ്: പേഴ്സണൽ ഫിനാൻസ് പ്ലാനിങ്ങിന് സഹായകമാകുന്ന വിധത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന വീഡിയോകൾ.

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ‘Saa₹thi 2.0’ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ഇന്നത്തെ കാലഘട്ടത്തിൽ ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ മുൻവിധികളുള്ളതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടാറുണ്ടെന്ന് സെബി അംഗം ആനന്ദ് നാരായണൻ പറഞ്ഞു.

ഇവിടെ മുൻവിധികളില്ലാത്ത, വസ്തുനിഷ്ഠവും, വിശ്വാസ യോഗ്യവുമായ ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ സോഴ്സ് ഉണ്ടാവുക എന്നത് പ്രധാനപ്പെട്ട ആവശ്യമാണ്. Saa₹thi app ഈ ലക്ഷ്യം നിറവേറ്റുന്നു.

സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട് വിശ്വാസ യോഗ്യമായതും, ആവശ്യമുള്ളതുമായ ഉൾക്കാഴ്ച്ചകൾ ഇതിലൂടെ ലഭിക്കും. ഇത് നിക്ഷേപകർക്ക്, പ്രത്യേകിച്ച് തുടക്കക്കാർക്ക് കൂടുതൽ സഹായകമാകും.

അതിവേഗം മാറ്റം സംഭവിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി ഡൈനാമിക് ആയ ആപ്ലിക്കേഷനാണിത്.

ആപ്പ് മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

X
Top