
മോസ്‌ക്കോ: അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി കുത്തനെ കുറഞ്ഞു. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പനികളെ ലക്ഷ്യം വച്ചാണ് ഉപരോധങ്ങള്‍. ഇതോടെ ചൈന, ഇന്ത്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചു.
ബ്ലൂംബര്‍ഗിന്റെ വെസല്‍-ട്രാക്കിംഗ് ഡാറ്റ അനുസരിച്ച് നവംബര്‍ 2 ന് അവസാനിച്ച നാല് ആഴ്ചകളില്‍ റഷ്യ ശരാശരി പ്രതിദിനം 3.58 ദശലക്ഷം ബാരലാണ് കയറ്റുമതി ചെയ്തത്. മുന്‍മാസത്തെ അപേക്ഷിച്ച് ഏകദേശം 190,000 ബാരലിന്റെ കുറവ്.
റിഫൈനര്‍മാര്‍ ചരക്ക് സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കപ്പലുകളിലെ ശേഖരം 27 ദശലക്ഷം ബാരല്‍ വര്‍ദ്ധിച്ചു. കയറ്റുമതി മൂല്യം ഏകദേശം 90 ദശലക്ഷം യുഎസ് ഡോളര്‍ പ്രതിവാര ഇടിവും രേഖപ്പെടുത്തി. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 27 ശതമാനം കുറവാണിത്.
പ്രധാന ക്രൂഡ് ഗ്രേഡുകളുടെ വിലയും താഴ്ന്നിട്ടുണ്ട്. യൂറല്‍സ് ക്രൂഡ് ബാരലിന് ഏകദേശം 0.60 യുഎസ് ഡോളറും ഇഎസ്പിഒ ക്രൂഡ് 0.80 യുഎസ് ഡോളറുമിടിഞ്ഞു ഗ്രൂപ്പ് ഓഫ് സെവന്‍ വില 60 യുഎസ് ഡോളറിന് താഴെയായി.
റഷ്യയുടെ കയറ്റുമതി വരുമാനം കുറയ്ക്കുകയും യുക്രെയ്ന്‍ യുദ്ധത്തിന് തടയിടുകയും ചെയ്യുക എന്ന പാശ്ചാത്യ തന്ത്രം ലക്ഷ്യം കാണുന്നതിന്റെ സൂചനയാണിത്.






