
ന്യൂഡല്‍ഹി: റഷ്യയിലെ മെഷിനറി, ഇലക്ട്രോണിക്‌സ് കമ്പനികള്‍ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ നിയമിക്കുമെന്ന് രാജ്യത്തെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാര്‍. ടാസ് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് റഷ്യന്‍ കമ്പനികള്‍ ഇന്ത്യക്കാരെ നിയമിക്കുന്നു,” വിനയ് കുമാര്‍ പറഞ്ഞു.
റഷ്യയ്ക്ക് മാനവിഭവശേഷി ആവശ്യമാണെന്നും ഇന്ത്യയില്‍ വൈദഗ്ധ്യമുള്ളവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍, നിര്‍മ്മാണം, ടെക്‌സ്റ്റൈല്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. അതേസമയം മെഷിനറി, ഇലക്ട്രോണിക്‌സ് കമ്പനികളും ഇപ്പോള്‍ ഇന്ത്യക്കാരെ നിയമിക്കുന്നു.
കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നും എത്തുന്നത് കാരണം കോണ്‍സുലാര്‍ സേവനങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പാസ്‌പോര്‍ട്ട്, കുട്ടികളുടെ ജനനം, പാസ്‌പോര്‍ട്ട് നഷ്ടപ്പെടല്‍ തുടങ്ങിയവയാണിത്.
തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഏകദേശം ഒരു ലക്ഷം പേരെ രാജ്യത്തെത്തിക്കുമെന്ന് റഷ്യയിലെ പ്രമുഖ ബിസിനസ് സംഘടന കഴിഞ്ഞമാസം അറിയിച്ചിരുന്നു.






