
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 82 നിരക്കിന് താഴെ എത്തിയിരിക്കയാണ് രൂപ. ഡോളര്‍ ശക്തിപ്പെട്ടതാണ് രൂപയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്നത്. രാവിലത്തെ ട്രേഡില്‍ രൂപ 82.70 ലേയ്ക്ക് വീഴുകയായിരുന്നു.
10 വര്‍ഷ ബോണ്ട് യീല്‍ഡ് 3 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.483 ശതമാനത്തിലാണുള്ളത്. കഴിഞ്ഞ എട്ട് സെഷനില്‍ ഏഴ് സെഷനിലും ബോണ്ട് വില കുറഞ്ഞു.യുഎസ് തൊഴിലുടമകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തൊഴിലാളികളെ സെപ്റ്റംബറില്‍ നിയമിച്ചതിനാല്‍ നിരക്ക് വര്‍ദ്ധനവ് ഏതാണ്ടുറപ്പായിട്ടുണ്ട്.
ഇതോടെ ഡോളര്‍ വീണ്ടും ഉയരാനുള്ള സാധ്യതയേറി. അടുത്ത വര്‍ഷം ആദ്യം വരെ പലിശ നിരക്കുയര്‍ത്തുന്നത് തുടരുമെന്ന് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറും ലിസ കുക്കും പറയുന്നു. സെപ്തംബറിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്ക് ഒക്ടോബര്‍ 12ന് പുറത്തുവരുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും
ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച് ആഗോള മാന്ദ്യം, ജിയോപൊളിറ്റിക്‌സ് നയിക്കുന്ന ഊര്‍ജ വിലകളിലെ അപകടസാധ്യതകള്‍, ഡോളര്‍ ശക്തിപ്പെടല്‍, ഉയര്‍ന്ന ആഗോള നാണയപ്പെരുപ്പം, നിരക്കുകള്‍ എന്നിവ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്.






