പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ഡോളറിനെതിരെ 38 പൈസ ദുര്‍ബലമായി രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ 38 പൈസ ദുര്‍ബലമായി. 82.60 നിരക്കിലായിരുന്നു ക്ലോസിംഗ്. ദുര്‍ബലമായ ഇക്വിറ്റി വിപണിയും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് പ്രതികൂലമായത്.

82.38 നിരക്കില്‍ ഓപ്പണ്‍ ചെയ്ത ശേഷം 82.37 നിരക്കിലേയ്ക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് 38 പൈസ നഷ്ടപ്പെടുത്തി 82.60 നിരക്കില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 1 ന് 82.22 നിരക്കിലായിരുന്നു ക്ലോസിംഗ്.

ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക അതേസമയം0.07 ശതമാനം ഇടിവ് നേരിട്ടു. 102.22 നിരക്കിലായിരുന്നു ക്ലോസിംഗ്. ബ്രെന്റ് ക്രൂഡ് 0.59 ശതമാനം ഉയര്‍ന്ന് ബാരലിന് 85.41 ഡോളറിലായിട്ടുണ്ട്.

ആഭ്യന്തര ഇക്വിറ്റി സൂചികകള്‍ ബുധനാഴ്ച ഇടിവ് നേരിട്ടിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 676.53 പോയിന്റ് അഥവാ 1.02 ശതമാനം നഷ്ടത്തില്‍ 65782.78 ലെവലിലും നിഫ്റ്റി 207 പോയിന്റ് അഥവാ 1.05 ശതമാനം താഴ്ന്ന് 19526.55 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച അറ്റ വില്‍പ്പനക്കാരായി.

92.85 കോടി രൂപയുടെ അറ്റ ഓഹരി വില്‍പനയാണ് അവര്‍ നടത്തിയത്.

X
Top