
മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 87.71 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. മുന്‍ ക്ലോസിംഗിനേക്കാള്‍ 13 പൈസ ഇടിവാണിത്. ആഭ്യന്തര ഇക്വിറ്റി വിപണിയുടെ തകര്‍ച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിലെ അനിശ്ചിതാവസ്ഥയുമാണ് പ്രധാന കാരണം.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വ്യാഴാഴ്ച 4997.19 കോടി രൂപ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ 51 ശതമാനം താരിഫ് ലോകത്തിലെ തന്നെ ഉയര്‍ന്നതാണ്.
ഇന്റര്‍ബാങ്ക് എക്‌സ്‌ചേഞ്ചില്‍ 87.56 നിലയിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.52 ലെയ്ക്ക് മെച്ചപ്പെട്ടെങ്കിലും 87.71 നിരക്കില്‍ ക്ലോസ് ചെയ്തു.
വ്യാഴാഴ്ച 87.58 നിരക്കിലായിരുന്നു ക്ലോസിംഗ്.
ആറ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 98.24 നിരക്കിലാണുള്ളത്. 0.16 ശതമാനം ഇടിവ്. ബ്രെന്റ് ക്രൂഡ് വില 0.60 ശതമാനം ഉയര്‍ന്ന് 66.83 നിരക്കിലെത്തി.