
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ 81.81 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. നേരിയ കണ്‍സോളിഡേഷന്‍ കണ്ട വ്യാപാരത്തില്‍ 81.75 എന്ന ഉയര്‍ന്ന നിരക്കിലും 81.86 എന്ന താഴ്ന്ന നിരക്കിലും ഇന്ത്യന്‍ കറന്‍സി എത്തി. ഒടുവില്‍ 6 പൈസ നേട്ടത്തില്‍ 81.81 നിരക്കില്‍ ക്ലോസ് ചെയ്തു.
81.75 ആയിരുന്നു ചൊവ്വാഴ്ചയിലെ ക്ലോസിംഗ്. ഡോളര്‍ ദുര്‍ബലമായതും വിദേശ നിക്ഷേപവും ക്രൂഡ് ഓയില്‍ തകര്‍ച്ചയുമാണ് രൂപയ്ക്ക് തുണയായത്. ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് കറന്‍സിയുടെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.42 ശതമാനം താഴ്ന്ന് 101.54 നിരക്കിലെത്തി.
ബ്രെന്റ് ക്രൂഡ് അവധി 2.04 ശതമാനമിടിഞ്ഞ് ബാരലിന് 73.78 നിലവാരത്തിലാണുള്ളത്. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 1997.35 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. യഥാക്രമം 161.41 പോയിന്റും 57.80 പോയിന്റും പൊഴിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും 61193.30 ലെവലിലും 18089.85 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.






