പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ഡോളറിനെതിരെ മൂല്യമുയര്‍ത്തി രൂപ

മുംബൈ: ഡോളറിനെതിരെ 3 പൈസ നേട്ടത്തില്‍ 87.69 നിരക്കില്‍ ഇന്ത്യന്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ ഇന്‍ഡെക്‌സ് ഇടിഞ്ഞതും രൂപയ്ക്ക് കരുത്തേകി.

ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോ നിരക്ക് നിലനിര്‍ത്തിയതും തുണയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.69 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.67-87.77 നിരക്കിലേയ്ക്ക് മെച്ചപ്പെട്ടെങ്കിലും 87.69 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു.

ബുധനാഴ്ച രൂപ ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയായ 87.72 ലേയ്‌ക്കെത്തിയിരുന്നു. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക .10 ശതമാനം താഴ്ന്ന് 98.08 നിലവാരത്തിലെത്തിയിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് 0.52 ശതമാനമുയര്‍ന്ന് ബാരലിന് 67.24 നിരക്കിലെത്തി.

X
Top