
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ മോശം പ്രകടനത്തിന് ശേഷം ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിച്ചു. 16 പൈസ നേട്ടത്തില്‍ 85.82 നിരക്കിലായിരുന്നു ക്ലോസിംഗ്. ചില്ലറ, മൊത്ത പണപ്പെരുപ്പം കുറഞ്ഞതും് നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുമാണ് രൂപയെ ഉയര്‍ത്തിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം രൂപ 0.40 ശതമാനം ഇടിവ് നേരിട്ടുണ്ട്. കലണ്ടര്‍ വര്‍ഷത്തെ ഇടിവ് 0.24 ശതമാനമാണ്. ദുര്‍ബലമായ ക്രൂഡ് വിലയുടെ പിന്തുണയില്‍ രൂപ പോസിറ്റീവ് ട്രേഡ് നടത്തിയതായി എല്‍കെപി സെക്യൂരിറ്റീസ് വിപി റിസര്‍ച്ച് അനലിസ്റ്റ് ജതീന്‍ ത്രിവേദി പറയുന്നു.
അതേസമയം ഇന്ത്യ-യുഎസ് ട്രേഡ് ഡീല്‍ വൈകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ രൂപ അസ്ഥിരമാകും. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.11 ശതമാനം താഴ്ന്ന് 97.97 നിരക്കിലെത്തിയിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് 0.13 ശതമാനം താഴ്ന്ന് 69.12 ഡോളറിലും ഡബ്ല്യുടിഐ 0.25 ശതമാനം താഴ്ന്ന് 66.81 ഡോളറിലും വ്യാപാരം തുടരുന്നു.