‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപ

മുംബൈ: ഡോളറിനെതിരെ 87.58 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ബുധനാഴ്ചയിലെ ക്ലോസിംഗായ 87.80 നെ അപേക്ഷിച്ച് 22 പൈസ മെച്ചപ്പെട്ട നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 25 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്ന് രൂപ ഒരു ഘട്ടത്തില്‍ 89 നിരക്കിലേയ്ക്ക് വീണിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള സെഷനുകളില്‍ ഇന്ത്യന്‍ കറന്‍സി വീണ്ടെടുപ്പ് നടത്തി. ബുധനാഴ്ച എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. കറന്‍സിയുടെ നില മെച്ചപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പോട്ട് മാര്‍ക്കറ്റില്‍ ഇടപെട്ടേയ്ക്കാം, വിദഗ്ധര്‍ അറിയിച്ചു.

ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.03 ശതമാനം ഉയര്‍ന്ന് 99.84 നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് 0.67 ശതമാനം താഴ്ന്ന് ബാരലിന് 72.75 ഡോളറിലാണുള്ളത്.

X
Top