
മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ക്ക് ശേഷം രൂപ ഡോളറിനെതിരെ 5 പൈസ നഷ്ടത്തില്‍ 86.36 നിരക്കില്‍ ക്ലോസ് ചെയ്തു. ഓഗസ്റ്റ് 1 എന്ന സമയപരിധിയ്ക്ക് മുന്നോടിയായി യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടി നിലവില്‍ വരുമോ എന്ന ആശങ്കയാണ് കാരണം. അതേസമയം ഡോളറും ക്രൂഡ് ഓയിലും ദുര്‍ബലമായത് ഭാഗികമായി രൂപയുടെ തകര്‍ച്ച തടഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 86.26 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. പിന്നീട് 86.22 നിലയിലേയ്ക്ക് ഉയര്‍ന്നെങ്കിലും 86.41 നിരക്കിലേയ്ക്ക് താഴ്ന്നു. അതിനുശേഷം 86.36 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച 15 പൈസ നഷ്ടത്തില്‍ 86.31 നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.03 ശതമാനം ദുര്‍ബലമായിട്ടുണ്ട്. 97.82 നിരക്കിലാണ് യുഎസ് കറന്‍സിയുള്ളത്.
ബ്രെന്റ് ക്രൂഡ് 0.94 ശതമാനം ഇടിഞ്ഞ് 68.56 നിരക്കിലെത്തി.






