സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ഡോളറിനെതിരെ ദുര്‍ബലമായി രൂപ

മുംബൈ: ഡോളറിനെതിരെ രൂപ 15 പൈസ നഷ്ടത്തില്‍ 86.07 നിരക്കിലെത്തി. ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്നുളള വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൊഴിഞ്ഞുപോക്കും അസ്ഥിരമായ ക്രൂഡ് ഓയില്‍ വിലയുമാണ് രൂപയെ ബാധിച്ചത്.

യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിലെ അനിശ്ചിതത്വവും ഇന്ത്യന്‍ കറന്‍സിയെ ദുര്‍ബലമാക്കി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 85.93 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 85.80-86.09 റേഞ്ചില്‍ തുടര്‍ന്നു. പിന്നീട് 86.07 നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് 0.06 ശതമാനം താഴ്ന്ന് ബാരലിന് 68.48 ഡോളറിലാണുള്ളത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.25 ശതമാനം ഉയര്‍ന്ന് 98.63 നിരക്കിലെത്തി.

X
Top