‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിച്ചു. 4 പൈസ നേട്ടത്തില്‍ 82.47 നിരക്കിലായിരുന്നു ക്ലോസിംഗ്. 82.49 നിരക്കില്‍ ഓപ്പണ്‍ ചെയ്ത് പിന്നീട് 82.47 ക്ലോസ് ചെയ്യുകയായിരുന്നു. അതിനിടയില്‍ 82.41 എന്ന ഉയരം കൈവരിക്കാനായി. 82.50 എന്ന താഴചയും രേഖപ്പെടുത്തി.

വ്യാഴാഴ്ച 82.51 നിരക്കിലായിരുന്നു ക്ലോസിംഗ്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.19 ശതമാനം ഉയര്‍ന്ന് 103.54 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് അവധി 0.38 ശതമാനം ഉയര്‍ന്ന് 76.25 ലാണുള്ളത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വ്യാഴാഴ്ച അറ്റ വാങ്ങല്‍ നടത്തി.212.40 കോടി രൂപയുടെ നിക്ഷേപമാണ് അവര്‍ ഒഴുക്കിയത്. ബിഎസ്ഇ സെന്‍സെക്‌സ് വെള്ളിയാഴ്ച 223.01 പോയിന്റ് അഥവാ 0.35 ശതമാനം താഴ്ന്ന് 62625.63 ലെവലിലും നിഫ്റ്റി 71.15 പോയിന്റ് അഥവാ 0.38 ശതമാനം താഴ്ന്ന് 18563.40 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.

X
Top