ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നിരക്ക് വര്‍ധന: ഡോളറിനെതിരെ ശക്തിയാര്‍ജ്ജിച്ച് രൂപ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിരക്ക് വര്‍ദ്ധനവിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപ ശക്തിയാര്‍ജ്ജിച്ചു. ചൊവ്വാഴ്ച നേരിട്ട നഷ്ടം തിരുത്താനും കറന്‍സിയ്ക്കായി. നിലവില്‍ 82.5112 നിരക്കിലാണ് രൂപ കൈമാറ്റം ചെയ്യപ്പെടുന്നത്.

ഒരു ഘട്ടത്തില്‍ 82.775 നിരക്കിലേക്ക് കറന്‍സി വീണിരുന്നു. 82.6162 ആണ് ചൊവ്വാഴ്ചയിലെ ക്ലോസിംഗ്. 35 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.25 ശതമാനമാക്കിയാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയത്.

തുടര്‍ച്ചയായ മൂന്ന് 50 ബിപിഎസ് വര്‍ധനവിന് ശേഷമാണ് നിലവിലെ നടപടി. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ അഭിപ്രായത്തില്‍, ഡോളറിന്റെ ഒഴുക്ക് പുനരാരംഭിച്ചുകഴിഞ്ഞാല്‍, ഇന്ത്യന്‍ രൂപയുടെ ഫോര്‍വേഡ് പ്രീമിയം വര്‍ദ്ധിക്കും. നിലവിലത് ദശാബ്ദത്തിലെ താഴ്ന്ന നിലവാരത്തിലാണ്.

ഡോളറിന്റെ കരുത്തളക്കുന്ന ഡോളര്‍ സൂചിക അതേസമയം ബുധനാഴ്ചയും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ബോണ്ട് യീല്‍ഡ് 7.3 ശതമാനമായി ഉയര്‍ന്നു. ചൊവ്വാഴ്ചയിലെ 7.2486 ശതമാനത്തില്‍ നിന്നും 7.301 ശതമാനമായാണ് 10 വര്‍ഷ ബെഞ്ച്മാര്‍ക്ക് യീല്‍ഡ് കൂടിയത്.

X
Top