‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

രൂപ ഡോളറിനെതിരെ ഏഴ് ആഴ്ച ഉയരത്തില്‍

ന്യൂഡല്‍ഹി: രൂപ ബുധനാഴ്ച ഡോളറിനെതിരെ ഏഴ് ആഴ്ച ഉയരത്തിലെത്തി. ഏഷ്യന്‍ സൂചികകളുടെ ചുവടുപിടിച്ചായിരുന്നു പ്രയാണം. ഡോളര്‍ സൂചിക ദുര്‍ബലമായതാണ് പ്രധാനമായും തുണയായത്.

81.7650 നിരക്കിലായിരുന്നു രൂപയുടെ ക്ലോസിംഗ്. മുന്‍സെഷനിലെ ക്ലോസിംഗ് 81.91 നിരക്കില്‍. അതിനിടയില്‍ 81.69 ഉയരം കൈവരിക്കാനും സാധിച്ചു. രൂപ ഇനിയും മുന്നേറുമെന്ന് ഫിന്റെക്‌സ് ട്രഷറി ഹെഡ് അനില്‍ ബന്‍സാലി പറയുന്നു.

മറ്റ് ഏഷ്യന്‍ കറന്‍സികളും സമാന പ്രകടനമാണ് നടത്തിയത്. അതേസമയം ഡോളര്‍ 0.4 ശതമാനം ദുര്‍ബലമായി. യുഎസ് ഫെഡ് റിസര്‍വിന്റെ ധനനയത്തിനായി കാതോര്‍ക്കുകയാണ് നിലവില്‍ വിപണി.

X
Top