
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ മാറ്റമില്ലാതെ തുടര്‍ന്നു. 81.9350 നിരക്കിലായിരുന്നു ക്ലോസിംഗ്. വെള്ളിയാഴ്ചയും ഇന്ത്യന്‍ കറന്‍സി 81.93 നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ഡോളറിനെതിരെ ദുര്‍ബലമായി. കോറിയന്‍ വോണ്‍ ആണ് ഇതില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. 0.8 ശതമാനം.
മറ്റ് മിക്ക കറന്‍സികളും കുറഞ്ഞത് 0.1 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 102.41 ലേയ്ക്കുയര്‍ന്നു.യുഎസ് പലിശനിരക്ക് സംബന്ധിച്ച വ്യക്തതയ്ക്കായി വ്യാപാരികള്‍ കാത്തിരുന്നതിനാല്‍ രൂപ വലിയ മാറ്റമില്ലാതെ ക്ലോസ് ചെയ്തു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ റിസര്‍ച്ച് അനലിസ്റ്റ് ദിലീപ് പര്‍മാര്‍ നിരീക്ഷിക്കുന്നു.
81.90 -81.60 ലെവലിലാണ് സപ്പോര്‍ട്ട്. പ്രതിരോധം 82.25 ലെവലില്‍. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ കോണ്‍ഗ്രസിന് മുന്‍പില്‍ നടത്തുന്ന പ്രസ്താവന വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.






